ഗാനമധു വീണ്ടും വീണ്ടും

ഗാനമധു വീണ്ടും വീണ്ടും
മോന്തി രസിക്കാൻ
വരൂ വരൂ ഹ ഹ ഹ അഹ
ആനന്ദലഹരിയാം മാരുതനിൽ
ഞാൻ മലർക്കൊടി
(ഗാനമധു...)

താരുണ്യ വസന്തവനത്തിൽ
താളമേളം മുറുകുന്നു
മാരന്റെ ചാപല്യങ്ങൾ
മനസ്സിനുള്ളിൽ പെരുകുന്നു
പാട്ടിന്റെ പാൽക്കടലിൽ ഞാൻ
നീന്തി നീന്തി പോകുന്നു
(ഗാനമധു...)

കണ്മുനയാൽ ഞാനിന്നെഴുതും
പ്രേമലേഖനം ലഭിക്കുവാൻ
പുഞ്ചിരിയാൽ വാരിത്തൂവും
പൂവിതളുകൾ പെറുക്കുവാൻ
കണ്ണെറിയും കാമുകജാലം
കാത്തു കാത്തു നിൽക്കുന്നു
(ഗാനമധു..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Gaanamadhu

Additional Info

അനുബന്ധവർത്തമാനം