കാക്കത്തുടലികൾ കാലിൽ

 

കാക്കത്തുടലികള്‍ കാലില്‍ കുരുങ്ങുന്ന
വയനാടന്‍കുന്നിലെ ചെറുമാ
നീ കയ്യും മെയ്യും അനക്കി വരുമ്പോള്‍
നിന്നെ കാണാനെന്തൊരു ചന്തം
(നീ കയ്യും മെയ്യും......)

കടമാന്‍ വിരട്ടുന്ന വലയില്‍ നിന്റെ വലയില്‍
കരയാമ്പൂവുണ്ടോ
കടമാന്‍ വിരട്ടുന്ന വലയില്‍ കരയാമ്പൂവുണ്ടോ
കാറ്റു വന്നലയ്ക്കുമ്പോള്‍ അപസ്വരം മൂളുന്ന
കരിമ്പാറകളുണ്ടോ
കനക കര്‍ണ്ണികാരത്തില്‍ കനവും കണ്ടുറങ്ങുന്ന
കണ്ണാംപാറ്റകളുണ്ടോ
തന്തിംന്നാന തന്തിംന്നാന തന്തിംന്നാന നന
തന്തിംന്നാന തന്തിംന്നാന തന്തിംന്നാന നന

കടുവകളിറങ്ങുന്ന മലയില്‍ നിന്റെ മലയില്‍
കരിഞ്ചാത്തികളുണ്ടോ (2)
കടുവകളിറങ്ങുന്ന മലയില്‍ കരിഞ്ചാത്തികളുണ്ടോ
കരണങ്ങള്‍ മറിയുന്ന കരിങ്കുട്ടിച്ചാ‍ത്തന്റെ
കയ്യാങ്കളിയുണ്ടോ
കരിങ്ങാലിത്തണലത്ത് സമയം കൊന്നിരിക്കുന്ന
കയല്‍മീന്‍ കണ്ണികളുണ്ടോ
തന്തിന്നാന തന്തിന്നാന തന്തിന്നാന നന
തന്തിന്നാന തന്തിന്നാന തന്തിന്നാന നന
(കാക്കത്തുടലികള്‍ ......)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kakkathudalikal kaalil

Additional Info

അനുബന്ധവർത്തമാനം