ഒരു സ്വപ്നത്തിൻ - pathos

ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ
ഒരു ഗാനത്തിൻ ചിറകിൽ (2)
ഒരുമിച്ചൊരുമിച്ചൊഴുകും നമ്മൾ
നിർവൃതിതൻ കതിർനാളങ്ങൾ
ദാഹമോഹ നാദങ്ങൾ
(ഒരു സ്വപ്നത്തിൻ...)

ആയിരമായിരം ആലോലതാരകൾ
മാടിവിളിയ്ക്കും നീലാകാശമേ (2)
മാടിവിളിയ്ക്കും നീലാകാശമേ
നിന്റെ രത്നവിതാനതലങ്ങളിൽ
എന്നുമൊരുത്സവമേളം
നമ്മൾക്കെന്നുമൊരാനന്ദ താളം
(ഒരു സ്വപ്നത്തിൻ...)

അനുഭൂതികളുടെ ലഹരിലയങ്ങളിൽ
അറിയാതലിയും നിമിഷങ്ങൾ (2)
ഒരു പൂവിതളിൽ മയങ്ങും മനസ്സിലെ
മധുര വികാരതരംഗങ്ങൾ
അതിലുണരും ജീവിതമോഹങ്ങൾ
(ഒരു സ്വപ്നത്തിൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru swapnathil -pathos