കാടിന്റെ ഉള്ളുപോലാണേ
കാടിന്റെ ഉള്ളു പോലാണേ
എന്റെ ഉള്ളം...
കൊടും കാടിന്റെ ഉള്ളു പോലാണേ
എന്റെ ഉള്ളം..
പെരുംങ്കാട്ട്ക്ക് ഉള്ളു പോലയ്യാ
എൻ മനത്...
പെരുംങ്കാട്ട്ക്ക് ഉള്ളു പോലയ്യാ
എൻ മനത്...
കാടിന്റെ വടക്ക് പുറത്തൊരു വാകമരം
വാകമരത്തിന്റെ കൊമ്പക്ക് സിവപ്പ് നിറം.
വാകമരത്തിന്റെ കൊമ്പക്ക് സിവപ്പ് നിറം...
കാതൽ കടഞ്ഞതാണേ
എന്റെ തടി
രാവിൻ കാതൽ കടഞ്ഞതാണേ
എന്റെ തടി..
ഇരവിൻ കാതൽ കടഞ്ഞതയ്യ എന്നുടൽ
ഇരവിൻ കാതൽ കടഞ്ഞതയ്യ എന്നുടൽ
കാടിന്റെ തെക്ക് പുറത്തൊരു തേക്ക് മരം
തേക്ക് മരത്തിന്റെ കൊമ്പക്ക് പച്ച നിറം
കിരു കിരു കിരു കിരാ
നിലകൾ കരയണേ
കുനു കുനു കുനു കുനാ
നുടല് വിയർക്ക്‌തെ
കാടിന്റെ കിഴക്ക് പുറത്തൊരു കൊന്ന മരം
കൊണ്ട്രയ് മരത്ത്ക്ക് കൊമ്പുക്ക്
മഞ്ഞ നിറം....
കൊണ്ട്രയ് മരത്ത്ക്ക് കൊമ്പുക്ക്
മഞ്ഞ നിറം....
മേടുകൾ കയറവേ മേലുകളുയരണെ
കാടകം പൂക്കണേ ചില്ലകൾ വേർക്കണേ
എന്നുടൽ മിന്നുതേ എന്നുടൽ മിന്നുതേ
കാടിൻ പടിഞ്ഞ പുറത്തൊരു പാലമരം
പാലൈ മരത്തുക്ക് കൊമ്പക്ക്
വെള്ളൈ നിറം
ഉടലാകെ പൊള്ളണേ
തുഞ്ചത്തിലേറണേ
തുള്ളി വെറയ്ക്കണേ
തുള്ളികൾ പാറണേ
തുള്ളി വെറയ്ക്കണേ
തുള്ളികൾ ചാറുത്...