കഥ പറഞ്ഞുറങ്ങിയ - F

കഥ പറഞ്ഞുറങ്ങിയ കാനനക്കുയിലേ
പാട്ടു മറന്നൊരീ നൊമ്പരക്കിളിക്കൊരു
ഗാനം പകർന്നു തരൂ
തകർന്ന നെഞ്ചിൻ മുരളിയുമായൊരു
താരാട്ട് പാടിത്തരൂ
കഥ പറഞ്ഞുറങ്ങിയ കാനനക്കുയിലേ

നിർന്നിദ്രമായ നിശീഥിനിയിൽ
നീലനിലാവും ചെന്തീയായ്
നക്ഷത്രദീപങ്ങൾ കൊളുത്തീ വാനം
വെറുതെ കാത്തിരിക്കും 
എന്നെന്നും വെറുതെ കാത്തിരിക്കും
കഥ പറഞ്ഞുറങ്ങിയ കാനനക്കുയിലേ
പാട്ടു മറന്നൊരീ നൊമ്പരക്കിളിക്കൊരു
ഗാനം പകർന്നു തരൂ

കാതരമായ കിനാവുകളിൽ‍
നീറി മയങ്ങും കണ്മണിയേ
കേഴുന്നൊരീ കാറ്റിൻ സാന്ത്വനംപോലെ
അകലേ ഉണർന്നിരിക്കും
നിന്നമ്മ നൊയമ്പും നോറ്റിരിക്കും
രാരീരോ രാരാരോ രാരീരോ രാരാരോ
രാരീരോ രാരാരോ രാരീരോ രാരാരോ

കഥ പറഞ്ഞുറങ്ങിയ കാനനക്കുയിലേ
പാട്ടു മറന്നൊരീ നൊമ്പരക്കിളിക്കൊരു
ഗാനം പകർന്നു തരൂ
തകർന്ന നെഞ്ചിൻ മുരളിയുമായൊരു
താരാട്ട് പാടിത്തരൂ...തരൂ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kadha paranjurangiya - F

Additional Info

Year: 
2000

അനുബന്ധവർത്തമാനം