കടമിഴിയിതളാൽ

കടമിഴിയിതളാൽ കളിയമ്പെറിയും

പെണ്ണൊരു പ്രതിഭാസം അവൾ

പുരുഷന്റെ രോമാഞ്ചം

ചിരി കൊണ്ടു മനസ്സിന്റെ സമനില മാറ്റും

ശൃംഗാര പഞ്ചാമൃതം (കടമിഴി,..)

 

 

ചഷകം മധുചഷകം

അവളുടെ മാറിൽ അനംഗനും കൊതിക്കും

ചഷകം മധുചഷകം

മിഴികളിൽ ഉന്മാദലഹരി

ചലനങ്ങൾ ആവേശഭരിതം (കടമിഴി..)

 

നടനം രതിനടനം

അവളുടെ അരയിൽ അരഞ്ഞാണം കിലുങ്ങും

നടനം രതിനടനം

ചൊടികളിൽ സംഗീത ലഹരി

വചനങ്ങൾ ആപാദമധുരം (കടമിഴി..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kadamizhiyithalal

Additional Info

അനുബന്ധവർത്തമാനം