കടലും ഈ നദിയും ഇരുവഴിയായ്

കടലും ഈ നദിയും ഇരുവഴിയായ് മാറുകയോ അകലെ ചേരുകയോ ഇരുതീരം തേടുകയോ പാതിവാക്കുകളായ്‌ വരി വീഴുമോ കൂടുമോ കാലയാത്രയിലീ വഴി നീളുമെന്നോ തീരുമോ 

ഓരോരോ ദിനം ഇതാ ഇതാ ഒരേ ഒരേ കഥയതോ...ഏതോ മായാജാലം മൂടുന്നതോ...നേരോ നേരോ
കാണാക്കരേ കാണും വരെ
കാണാക്കരേ കാണും വരെ

കൂടെക്കൂടെ ആരോ തൊട്ടേ മായുന്നേ
താനേ താനേ കാണാതിഷ്ടം കൂടുന്നേ 
നീ പൊരുൾ തേടും കടംകഥയോ   
ചൊല്ലാതൊരു മായികദൂതോ
താളം കൂടും നെഞ്ചിൽ മോഹം നിറച്ചേ
പാറുന്നേരം മുന്നിൽ കണ്ണാടിച്ചില്ലേ
ഞാൻ കണ്ണിൻ മുകിലിൽ വിരൽനൊടിയിൽ മിന്നൽത്തരിയായതിനാലോ
പ്രിയമോ അതോ നൊമ്പരനിറമോ
വിധിയോ അതോ ഉയിരിലെയൊഴിവിതോ
ഏതോ ബന്ധമാരെ തേടും പോലെ ദൂരേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kadalum ee nadiyum iruvazhiyay

Additional Info

Year: 
2022