മലരോട് സായമേ

മലരോട്‌ സായമേ 
മയിലോട്‌ മേഘമേ
അഴകോട്‌ ചേരുമേ
ആനന്ദമേ 
അറിയാതെ പ്രാണനിൽ 
എഴുതുന്നു മാരിവിൽ
അതിലോലലോലമേ  
മലർശരമേ 
പാലാഴിയെ പോരാതെ രാവിതാ 
നീരാടുവാൻ തരും ഈറൻനിലാ 
എത്രമേലെ പ്രണയമേ ഈ രാധേശ്യാം 
അത്രയേറെ മധുരമേ ഈ രാധേശ്യാം

പകൽക്കനവിൽ അവൾ മുഖമോ 
വാർതിങ്കളാവും പോലെ 
വിരൽനൊടിയിൽ അവൾ ചിരിയോ 
പൂക്കാലമേകും പോലെ 
ഹൃദയവിചാരം നിരനിരയായ് 
മിഴികളിലാടും നിമിഷമിതാ 
മൃദുലവികാരം നുരയുകയോ 
അധരമൊരാഴം തിരയുകയോ 
പ്രിയരാഗമേ അനുരാഗമേ 
നീലയാമമായ്‌ മോഹമേറെയായ് 
നീ വരാൻ വിരൽ തൊടാൻ 

സായാഹ്നമുകിലുകളെഴുതി 
കണ്ണാടിനദികളിലൊഴുകി 
മഴയെന്ന പോലെ മെല്ലെ 
പ്രണയം നിറഞ്ഞ മന്ത്രം 
പതിയെ വരിയുമീ ശ്വാസം 
മദനസായകം പോലെ 
അലസമധുരമീ യാമം 
അഴക് നിറയുമേ വേഗം 
പറയാതെയെന്തിനു മെല്ലെ 
പറയുകയായ് 
ഒരു നൂറു കനവുകളാഴും 
കൺകളാൽ ഒരേ കഥ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malarodu sayame