കാറ്റേ കാറ്റേ കാടു ചുറ്റും

കാറ്റേ കാറ്റേ കാടു ചുറ്റും കാറ്റേ വാ
കാറ്റേ കാറ്റേ നാടുചുറ്റും കാറ്റേ വാ
ആനകേറാ മാമലയും പൂത്തിറങ്ങി ഹൊയ്
ആടു കേറാ മാമലയും പൂത്തിറങ്ങി ഹൊയ്
തുമ്പമലർച്ചോറു വേണോ
തുള്ളി വരേണം ഹൊയ്
ചേമ്പിലയിൽ കഞ്ഞി വെണോ
ചെണ്ട കൊട്ടേണം ഹൊയ് (കാറ്റേ...)

തപ്പും കൊട്ടി തക്കിട കൊട്ടി
അപ്പം തിന്നാം ചക്കര തിന്നാം (2)
ദൂരെക്കാണും കൊമ്പിലൊരു തേൻ കൂട്
ആരും കാണാപ്പൊത്തിലൊരു തേൻ കൂട് (2)
ഇനി അങ്കോം കാണാം താളിയും പറിക്കാം
എന്റെ കൂടെ വന്നാട്ടെ ഹോയ് (കാറ്റേ...)

കുട്ടിത്തത്തേ കുഞ്ഞനിയത്തീ
ഒറ്റയ്ക്കെങ്ങും പോവരുതേ നീ (2)
കൂമൻ മൂളും കാട്ടിലിനി പോവല്ലേ
കൂടെപ്പോരാൻ കൂട്ടു വരാൻ ഞാനില്ലേ (2)
ഇനി അങ്കോം കാണാം താളിയും പറിക്കാം
എന്റെ കൂടെ വന്നാട്ടെ  ഹോയ് (കാറ്റേ...)

-------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaatte kaatte kaadu chuttum

Additional Info

അനുബന്ധവർത്തമാനം