താഴമ്പൂ താളിൽ നിൻ
താഴമ്പൂ താളില്‍ നിന്‍
പ്രേമലേഖം കണ്ടു ഞാന്‍
താരിളം കാറ്റില്‍ നിന്‍
പ്രേമഗീതം കേട്ടു ഞാന്‍
പൊന്‍തേരില്‍ പോരാവൂ നീ
താഴമ്പൂ താളില്‍ നിന്‍
പ്രേമലേഖം കണ്ടു ഞാന്‍
കായാമ്പൂവര്‍ണ്ണന്‍ പാടും നേരം
കാളിന്ദി കാണും സ്വപ്നമോ (2)
അഴകില്‍ സന്ധ്യ താലോലിക്കെ
അലകള്‍ പാടും കാവ്യമോ
താഴമ്പൂ താളില്‍ നിന്‍
പ്രേമലേഖം കണ്ടു ഞാന്‍
കാമുകനേത്രം ചൊല്ലും ദൂതില്‍
കാമിനി തേടും മോഹമോ (2)
തഴുകി നില്‍ക്കെ ലജ്ജാലോലം (2)
കവിളിലൂറും രാഗമോ
താഴമ്പൂ താളില്‍ നിന്‍
പ്രേമലേഖം കണ്ടു ഞാന്‍
താരിളം കാറ്റില്‍ നിന്‍
പ്രേമഗീതം കേട്ടു ഞാന്‍
പൊന്‍തേരില്‍ പോരാവൂ നീ
താഴമ്പൂ താളില്‍ നിന്‍
പ്രേമലേഖം കണ്ടു ഞാന്‍
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thazhampoo thalil nin
Additional Info
ഗാനശാഖ: