ജന്മനാളിൽ നിനക്കു

 

ജന്മനാളില്‍ നിനക്കു ചൂടാന്‍
ജമന്തിപ്പൂമാല
മൂകവേദന പുല്‍കി വിടര്‍ത്തും
ഗാനമലര്‍മാല
(ജന്മനാളിൽ...)

വിടര്‍ന്നുവാടിയ പൂക്കള്‍ മാത്രം
കരളിനുള്ളില്‍ കരുതി ഞാന്‍
മാഞ്ഞുപോയൊരു മാരിവില്ലിന്‍
മധുരസ്മരണയില്‍ മുഴുകി ഞാന്‍
(ജന്മനാളിൽ...)

പറന്നുപാടിയ കിളികളെങ്ങോ
മറഞ്ഞു വാനിന്‍ സീമയില്‍
കാലൊഴുക്കിയ കണ്ണുനീരായ്
കദനസിന്ധുവില്‍ മുഴുകി ഞാന്‍
(ജന്മനാളിൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Janmanalil ninakku

Additional Info

അനുബന്ധവർത്തമാനം