കണ്ണില്‍ നീലപുഷ്പം

കണ്ണില്‍ നീലപുഷ്പം പ്രേമപുഷ്പം
ചുണ്ടില്‍ വര്‍ണ്ണശില്പം രാഗശില്പം
സ്വര്‍ഗ്ഗം ചിത്രവാതില്‍ തുറന്നു
സ്വപ്നം ഹൃദയവാനില്‍ വിടര്‍ന്നൂ
കണ്ണില്‍ നീലപുഷ്പം പ്രേമപുഷ്പം
ചുണ്ടില്‍ വര്‍ണ്ണശില്പം രാഗശില്പം

കണ്ണന്‍ മുരളിയൂതി രാഗവൃന്ദാവനത്തില്‍
അരികില്‍ രാധയാടി ഹര്‍ഷപുളകോത്സവത്തില്‍ (2)
പ്രണയം വീണ മീട്ടി എന്റെ ഹൃദയം പൂവു നീ്ട്ടീ
(കണ്ണില്‍ നീലപുഷ്പം.....)

കാലം കവിതയെഴുതി പുഷ്പജാലങ്ങളാലേ
മോഹം പൂത്തുലഞ്ഞു ഹൃദയരാഗങ്ങളാലേ (2)
കിരണം മാല ചൂടി എന്റെ വദനം കാന്തി തേടി

കണ്ണില്‍ നീലപുഷ്പം പ്രേമപുഷ്പം
ചുണ്ടില്‍ വര്‍ണ്ണശില്പം രാഗശില്പം
സ്വര്‍ഗ്ഗം ചിത്രവാതില്‍ തുറന്നൂ
സ്വപ്നം ഹൃദയവാനില്‍ വിടര്‍ന്നൂ
കണ്ണില്‍ നീലപുഷ്പം പ്രേമപുഷ്പം
ചുണ്ടില്‍ വര്‍ണ്ണശില്പം രാഗശില്പം
 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannil neela pushpam

Additional Info

Year: 
1979
Lyrics Genre: 

അനുബന്ധവർത്തമാനം