ഇന്നല്ലോ കാമദേവനു
ഇന്നല്ലോ കാമദേവന് പൊന്നുംതിരുന്നാള്‍
പൂത്തിരുന്നാള്‍ - പൂത്തിരുന്നാള്‍
ഇന്നല്ലോ കാമദേവന് പൊന്നുംതിരുന്നാള്‍
പൂത്തിരുന്നാള്‍ - പൂത്തിരുന്നാള്‍
അരയരയോ കിങ്ങിണിയരയോ
അണിയമ്പൂവള്ളി പൂത്തല്ലോ
പൂവിറുക്കടി ദേവനു ചാര്‍ത്തെടി
പൊന്നൂഞ്ഞാലാടെടി പൈങ്കിളിയേ
ഇന്നല്ലോ കാമദേവന് പൊന്നുംതിരുന്നാള്‍
പൂത്തിരുന്നാള്‍ - പൂത്തിരുന്നാള്‍
പൂവിറുക്കാന്‍ ഞാനില്ല
ദേവനു ചാര്‍ത്താന്‍ ഞാനില്ല
അരയാല്‍ത്തറയില്‍ കണ്ണനുണ്ടേ
ആയിരമമ്പും വില്ലുമുണ്ടേ - കൈയ്യില്‍
ആയിരമമ്പും വില്ലുമുണ്ടേ
ഇന്നല്ലോ കാമദേവന് പൊന്നുംതിരുന്നാള്‍
പൂത്തിരുന്നാള്‍ - പൂത്തിരുന്നാള്‍
കുളിര്‍കാറ്റേ നേര്‍മണിക്കാറ്റേ
കസ്തൂരിവാക പൂങ്കാറ്റേ
പൂന്തുകില്‍ വാരിക്കൊണ്ടോടരുതേ നീ
പൂവമ്പു കൊണ്ടെന്നെ മൂടരുതേ
ഇന്നല്ലോ കാമദേവന് പൊന്നുംതിരുന്നാള്‍
പൂത്തിരുന്നാള്‍ - പൂത്തിരുന്നാള്‍
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Innallo kaamadevanu
Additional Info
ഗാനശാഖ: