ഇല്ലിനി വാക്കുകൾ എന്റെ നാഥാ

ഇല്ലിനി വാക്കുകൾ എന്റെ നാഥാ
നിന്നെ സ്തുതിക്കുവാൻ എന്റെ കയ്യിൽ
നിൻ ദാനമായോരൻ ഭാഷ പോലും
നിൻ സ്നേഹമോർത്താൽ നിലച്ചു പോകും

ഇല്ലിനി ശ്രുതിയിടും നാദമെന്നിൽ
നാഥാ എൻ കണ്ഠം ഇടറുന്നല്ലോ
ഇത്രമേൽ എന്നെയും സ്നേഹിച്ചതാൽ ആർദ്രമാകുമെൻ ഹൃദയത്തിൻ താളം പോലും...

ഇല്ലിനി നീറുന്ന വേദനകൾ നാഥാ നീയെന്റെ ഉള്ളിൽ അല്ലേ
ഈ ചെറു കൂടിതിൽ വന്നണഞ്ഞെന്റെ ജീവിതം ധന്യമായ് തീർത്തുവല്ലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Illini vakkukal ente nadha