ഹൃദയത്തിൽ ഒരു കുടം
ഹൃദയത്തില്‍ ഒരു കുടം തീകൂട്ടി
സന്ധ്യേ നീ വഴിവക്കില്‍ നിന്നു ചിരിക്കുകയാണോ
പുറകോട്ടു നിന്നെ ക്ഷണിക്കുകയാണോ
ക്ഷണിക്കുകയാണോ
തളിരുകള്‍ വാടി ഇലയെല്ലാം പോയി
ചിതല്‍തിന്ന ശാഖയുമായി
ഈ മോഹതീരത്തു നില്‍ക്കുമീ പൂമരം
നീയോ ഞാനോ സന്ധ്യേ
ചിറകുകള്‍ പോയി ഇണയെങ്ങോ പോയി
ഒരു നീണ്ട മൗനവുമായി
ഈരാഗചില്ലയില്‍ കൂടുകൂട്ടും കിളി
നീയോ ഞാനോ സന്ധ്യേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Hridayathil Oru Kudam
Additional Info
ഗാനശാഖ: