ഹൃദയ വാതായനങ്ങൾ തുറന്നൂ

 

ഹൃദയവാതായനങ്ങള്‍ തുറന്നൂ
ഹൃദയേശ്വരീ നിനക്കായ്
ഹൃദയവാതായനങ്ങള്‍ തുറന്നൂ

ഉദയ ദിനകര രാഗം പോലെ
തരളമധുര സംഗീതം പോലെ
നീ വരൂ ഹൃദയേശ്വരി മമ മാനസവീണയില്‍
ആനന്ദ നര്‍ത്തനമാടൂ
നിന്‍പാദ പദ്മങ്ങള്‍ തൊട്ടുണര്‍ത്തീടുന്നു
എന്നന്തരംഗത്തിന്‍ മൗനം

രാഗാനുഭൂതിയില്‍ ഞാനുമെന്‍ മോഹവും
സ്വര്‍ഗ്ഗങ്ങള്‍ തീര്‍ക്കുന്നു വീണ്ടും
നിൻ ലാസ്യ നര്‍ത്തനം കണ്ടു പൊന്‍ പൂക്കളാല്‍
പൊന്നാട ചാര്‍ത്തുന്നു ഭൂമി
നിൻ പ്രേ മപീയൂഷധാരയില്‍ മാനസമലിയും നേരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hridaya Vaathaayanangal Thurannoo

Additional Info