ഹിമബിന്ദുവായ് പിറന്നു
ആ...
ഹിമബിന്ദുവായ് പിറന്നു നിൻമെയ്
തഴുകാൻ കഴിഞ്ഞുവെങ്കിൽ
അനുരാഗഗീതമായ് ഞാനലിഞ്ഞിടാം
ഹിമബിന്ദുവായ് പിറന്നു നിൻമെയ്
തഴുകാൻ കഴിഞ്ഞുവെങ്കിൽ
നീ നടന്നു പോകെ
പൂ വിരിഞ്ഞതെന്തേ
നീ നടന്നു പോകെ...
എന്റെയുള്ളിൽ വീണ്ടും
വീണ പാടി മെല്ലേ
എൻ വികാരവീഥികൾ
പൊന്നണിഞ്ഞ വേളയിൽ
നിന്നെയൊന്നു കാണുവാൻ
കാത്തുനിന്നു ഞാൻ
ഹിമബിന്ദുവായ് പിറന്നു നിൻമെയ്
തഴുകാൻ കഴിഞ്ഞുവെങ്കിൽ
നിന്റെ മന്ദഹാസം
ഇന്ദ്രചാപമായി
നിന്റെ മന്ദഹാസം...
ഇഷ്ടമൗനമെല്ലാം
സ്വപ്നസാന്ദ്രമായി
തങ്കവെയിലിലായിരം
സൂര്യകാന്തി പൂത്തപോൽ
കാറ്റിലാടി നിന്ന നിന്നിൽ
ഞാനലിഞ്ഞിടാം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Himabinduvaay pirannu
Additional Info
Year:
2000
ഗാനശാഖ: