ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ സ്വർഗ്ഗീയ ക്രിസ്മസ്
ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ സ്വർഗ്ഗീയ ക്രിസ്മസ്
ഗ്ലോറിയ മെരി മെരി ക്രിസ്മസ്
വിണ്ണിൻ ശാന്തി സന്ദേശം മണ്ണിൻ ആത്മഹർഷമായ്
നീലരാവിൻ തൂവെളിച്ചം നീന്തി വന്നു നിർമ്മലം
(ഗ്ലോറിയാ....)
വീടു വിട്ടോരാട്ടിടയൻ വിങ്ങി നീങ്ങും ദുഃഖിതൻ
ആശ്രയം തേടുന്നതല്ലോ ശാശ്വതം ഈ താവളം
(ഗ്ലോറിയാ....)
സ്വർഗ്ഗം പാടും ശാന്തിഗീതം സ്വസ്തിഗീതം പാവനം
ആനന്ദത്തിൻ മന്ത്രഗാനം ആശ്വാസത്തിൻ കീർത്തനം
(ഗ്ലോറിയാ....)
വിണ്ണിൻ ശാന്തി സന്ദേശം മണ്ണിൻ ആത്മഹർഷമായ്
നീലരാവിൻ തൂവെളിച്ചം നീന്തി വന്നു നിർമ്മലം
(ഗ്ലോറിയാ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Gloria gloria