ഏഴു സ്വരങ്ങൾ എന്റെ കണ്മണികൾ

ഏഴു സ്വരങ്ങൾ

എന്റെ കണ്മണികൾ

ഏഴു സ്വരങ്ങൾ ഞങ്ങൾ പൊന്മണികൾ

എന്റെ ജീവിത സംഗീതത്തിലെ എഴു സ്വരങ്ങൾ

എന്റെ കണ്മണികൾ

 

സരിഗമപധനി നിധപമഗരിസ (ഏഴു..)

എന്റെ ജീവിത വാർമഴവില്ലിലെ

ഏഴു നിറങ്ങൾ എന്റെ കണ്മണികൾ

വയലറ്റ് ഇൻഡിഗോ ബ്ലൂ ഗ്രീൻ

യെല്ലോ ഓറഞ്ച്,റെഡ് !

ഏഴു നിറങ്ങളുമൊന്നായാൽ

ഞങ്ങൾക്കേഴല്ലൊരേ നിറം

 

എനിക്കായീശ്വരൻ ഭൂമിയിലുയർത്തീ

യൊരേഴാം സ്വർഗ്ഗം നിങ്ങൾ

മുത്തമിട്ടമ്മയ്ക്ക് താരാട്ടാൻ വന്ന മുത്തുക്കുടങ്ങൾ (ഏഴു..)

 

ദൈവം നൽകിയ പുരുഷായുസ്സിലെ

ഏഴു ദിനങ്ങൾ എന്റെ കണ്മണികൾ

 

സൺ ഡേ, മണ്ഡേ ,റ്റ്യൂസ് ഡേ,വെനസ് ഡേ,

തേഴ്സ് ഡേ,ഫ്രൈ ഡേ,സാറ്റർ ഡേ

നിങ്ങളെ വലം വെച്ചു നർത്തനമാടാൻ

ഞങ്ങൾ വിരുന്നു വരും

ഞങ്ങളിലൊരാളൊരുങ്ങി വരും

 

എന്റെ ഹൃദയത്തിലെരിയും

വിളക്കിലെ ഏഴു തിരികൾ

എന്റെ കണ്മണികൾ

കിലു കിലെ കിലുങ്ങുന്ന

കുടു കുടെ ചിരിക്കുന്ന

കിലുക്കാം പെട്ടികൾ നിങ്ങൾ ( ഏഴു..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ezhu swarangal ente kanmanikal

Additional Info

അനുബന്ധവർത്തമാനം