ആയിരം കണ്ണുകൾ വേണം
ആയിരം കണ്ണുകൾ വേണം
ആരോമലാളേ നിന്നെക്കാണാൻ
ആയിരം കണ്ണുകൾ വേണം
ആയിരം കണ്ണുകൾ വേണം
പാർവണ ചന്ദ്രന്നു തിളക്കം പോരാതെ
പാലാഴി വീണ്ടും കടഞ്ഞെടുത്തോ(2)
വിശ്വൈക ശില്പി തൻ പണിപ്പുരയ്ക്കുള്ളിലെ
സൗന്ദര്യം മുഴുവൻ നീ കവർന്നെടുത്തോ
മാദക ലാവണ്യമേ ഉണരൂ
മാനസം വിളിയ്ക്കുന്നു നിന്നെ
(ആയിരം കണ്ണുകൾ വേണം ....)
ഊഴിയിൽ വന്നപ്പോൾ നിൻ മുന്നിൽ തലതാഴ്ത്തി
ഉർവ്വശി മാനിച്ചു കപ്പം കൊടുത്തോ (2)
മാനസം പിളർന്നതിൽ നിന്നെ പ്രതിഷ്ഠിയ്ക്കാൻ
മന്മഥൻ നീയാകും ശരം തൊടുത്തോ
അനുപമസൌന്ദര്യമേ ഉണരൂ
അനുരാഗം വിളിയ്ക്കുന്നു നിന്നെ
(ആയിരം കണ്ണുകൾ വേണം ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aayiram kannukal venam
Additional Info
ഗാനശാഖ: