എവിടെ തണൽ
എവിടെ തണൽശാഖികൾ
എവിടെ സുഖം ഭൂമിയില്
എല്ലാ പൂവും മുള്ളായ് മാറുമ്പോള്
നിഴലേ നീ മാത്രമായ് എന്റെ കൂട്ടായ്
ഈ വീഥിയിൽ (എവിടെ...)
ഒരു നാൾ കൂടെ വന്നു നിൻ മഴവിൽതൂവൽ തന്നു(2)
എൻ പ്രേമമേ എൻ സൌമ്യമേ (2)
എങ്ങോ നീയും പോയി....
നോവുന്ന ചിന്തയിൽ ഇന്നും സഖി
മേവുന്നു എന്നിൽ നീ (എവിടെ....)
അഴലിൽ ആശയേകി എൻ ഇരുളിൽ പാതകാട്ടി(2)
എകാന്തതേ നീ മൂകമായ്(2)
മോഹം തുന്നി തന്നു
ആ നല്ലനാളുകൾ വീണ്ടും വരും
തേരൊന്നു കാണും ഞാൻ....(എവിടെ )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Evide thanal