എത്ര മനോഹരമീ ഭൂമി
Music:
Lyricist:
Singer:
Film/album:
എത്ര മനോഹരമീ ഭൂമി
ചിത്രത്തിലെഴുതിയ പോലെ ആരോ
ചിത്രത്തിലെഴുതിയ പോലെ
ചൈത്ര സഖി വന്നു ചമയിച്ചൊരുക്കിയൊ
രാശ്രമകന്യയെ പോലെ (എത്ര..)
മഞ്ഞിൻ കുളിരിൽ കൂടണയുന്നു
മഞ്ഞക്കിളികളും ൻജാനും
കിളിക്കു കൂട്ടിൽ മിന്നാമിന്നികൾ
വിളക്കു കാട്ടുമ്പോൾ
എനിക്കു കൂട്ടിനു സ്വപ്നങ്ങൾ
എൻ അരുമസ്വപ്നങ്ങൾ (എത്ര...)
കുന്നിൻ ചെരുവിൽ കുടമണി തുള്ളി
കന്നുകൾ മേയും പുൽമേട്
എനിക്ക് കദളിത്തേനും കനിയും
തിനയുമൊരുക്കീടും
തളിർ നാക്കിലകൾ താഴ്വരകൾ ഈ
പവിഴത്താഴ്വരകൾ (എത്ര..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ethra manohara bhoomi