ഏതോ സന്ധ്യയിൽ

ഏതോ സന്ധ്യയിൽ ഏകാന്തമൂകമാം
ഏതോ വേദനയിൽ
എന്നെ തഴുകിത്തഴുകിയുറക്കാൻ
വന്നൂ നീ കുളിർകാറ്റായ്
പാടും കുളിർ കാറ്റായ് (ഏതോ...)

പകൽ വീണു മരിക്കും പാതയ്ക്കരികിലെ
പഴയൊരീയമ്പലത്തിൽ
ഞനൗമെൻ മാറിലെ നാടൻ വീണയും
ഞാവൽക്കിളികൾ പോൽ കൂടണയേ
നീ വരും കാലൊച്ച കേട്ടു ഞാൻ
പിന്നെ നീ വെച്ച മൺ വിളക്കു കണ്ടൂ
നീയൊരു വെളിച്ചത്തിൻ മാണിക്യത്തുരുത്തായെൻ
ജീവനെപ്പൊതിഞ്ഞു നിന്നൂ (ഏതോ...)

കണിക്കൊന്ന പൂക്കും പാതയ്ക്കരികിലെൻ
കതിർക്കാണാക്കിളിയുമീ ഞാനും
വീണക്കമ്പിയിൽ പൂവിടും ദുഃഖവും
വീണ്ടും നിന്നെയും കാത്തു നില്പൂ
നീ വരാനിനിയും വൈകരുതേ വന്നാൽ
നീ വിട പറയരുതേ
നീയൊരു ജീവനസംഗീത ലഹരിയായ്
ജീവനിൽ തളിർത്തു നില്ക്കൂ (ഏതോ...)

----------------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Etho sandhyayil