ആകാശമേ നീലാകാശമേ

ആകാശമേ നീലാകാശമേ
ആരും പകുക്കാത്ത
പാഴ് മതിൽ കെട്ടാത്തൊരാകാശമേ
നീലാകാശമേ (ആകാശമേ...)

മണ്ണിത് പണ്ടാരോ പങ്കു വെച്ചൂ
മതിലുകൾ കെട്ടി കളം തിരിച്ചൂ
ഓരോ മനുഷ്യനെയും
ഓരോരോ കരുവാക്കി
ആരെല്ലാം ചതുരംഗക്കളി പഠിച്ചൂ
ആരെന്നെയസ്വതന്ത്രനാക്കീ (ആകാശമേ...)

നീയെന്റെ മനസ്സിനു ചിറകു നൽകീ
നീയാച്ചിറകിനു ദാഹം നൽകീ
നീറുമെന്നാത്മാവിന്റെ
സ്വാതന്ത്ര്യസംഗീതത്തിൻ
താരസ്വരലിപികൾ പകർത്തി വെയ്ക്കൂ
നീയെന്നെ നിൻ വിപഞ്ചിയാക്കൂ (ആകാശമേ...)

----------------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Aakaashame Neelaakaashame