ആദിയുഷസ്സില്‍ ഉണർന്നൊരു മന്ത്രം

ഓം...ഓം...ഓം...
ആദിയുഷസ്സില്‍ ഉണർന്നൊരു മന്ത്രം
അനശ്വര ജീവന മന്ത്രം
നാദബ്രഹ്മസരസ്സിലെ സ്വര്‍ണ്ണ -
ത്താമര ഇതളിലെ മന്ത്രം
സഹസ്രദലങ്ങള്‍ വിടര്‍ത്തും മന്ത്രം

നീലശതാവരി ചിത്രക്കുടില്‍ വളര്‍ത്തും
പീലിപ്പൂ മുടിയുള്ള കാമമേ
ദേഹത്ത് പുളകത്തിന്‍ മുദ്രകള്‍ പകര്‍ത്തും
മദനപ്പൊന്‍ ശരമുള്ള മോഹമേ

നക്ഷത്രക്കലയുള്ള മിഴികളില് അഗ്നിയുള്ള
നക്തംചരിയായ ക്രോധമേ
മൊഴികളില്‍ ശക്തിയുള്ള ലോഭമേ
ഇളംതൂവല്‍ നീര്‍ത്തിയാടും പൂമദമേ
മനസ്സില്‍ നഖം മുളച്ച മാത്സര്യമേ
അസ്ഥിക്കുഴലൂതി പാടുന്ന ഡംഭമേ

വിഷപ്പത്തി വിരിച്ചിഴയും അസൂയേ
ഈ സ്വര്‍ണ്ണ കൂവളത്തില ചൂടി നില്‍ക്കും
സത്വഗുണത്തെ ജയിക്കാനാമോ -
ജയിക്കാനാമോ

സോമകളഭക്കുറി ചാര്‍ത്തി
വജ്രപുഷ്പദലം വിടര്‍ത്തി
രുദ്രവീണ നാഡികളില്‍
ഇന്ദ്രസംഗീതം ഉണര്‍ത്തി
മഞ്ജുതുഷാരാര്‍ദ്ര ശില്പ്മായ് വരും
മംഗളാംഗി വാണീമണി

വെണ്‍ചന്ദനത്തില്‍ തുകില്‍ ചാര്‍ത്തി
വെള്ളിനൂപുരം കിലുക്കി
വെണ്‍ചന്ദനത്തിന്‍ തുകില്‍ ചാര്‍ത്തി
വെള്ളിനൂപുരം കിലുക്കി
വിടര്‍ന്ന കേളീനളിനമിഥുനാസനത്തില്‍ നിന്നും
ശ്രീചിത്രകളത്തിലെത്തും ഐശ്വര്യമേ
ശ്രീലവാസന്ത സൗന്ദര്യമേ

കര്‍മ്മ ചൈതന്യമിതാ
നവരാഗകാര്‍മുഖ ശക്തിയിതാ
പൊന്‍പനീര്‍ ധാരയുടെ കുളിരില്‍
പുണ്യ ശരങ്ങളിതാ
സ്വീകരിക്കൂ നിഗ്രഹിക്കൂ
സ്വീകരിക്കൂ നിഗ്രഹിക്കൂ
അഷ്ടരാഗങ്ങളാകും നവയുഗ
ദുഷ്ടരെ നിഗ്രഹിക്കൂ ദുഷ്ടരെ നിഗ്രഹിക്കൂ

സത്യശിവ സൗന്ദര്യം ഉണര്‍ന്നൂ
സത്വഗുണങ്ങള്‍ പരന്നൂ
ഹേമാംഗങ്ങള്‍ ഉലയും താണ്ഡവ-
കേളീ നടനം ഉയര്‍ന്നൂ
നന്മതന്‍ നാളീകങ്ങള്‍ പറന്നൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aadiyushassil unarnnoru manthram

Additional Info

Year: 
1979