ഏതേതോ താലി പീലി

ഏതേതോ താലി പീലി കാവില്‍
എങ്ങെങ്ങോ പായും 
തെന്നല്‍ പൈങ്കിളീ
ആലോലം പാടുന്നൂ നിന്‍ നെഞ്ചം...
താഴ്വാരം ചൂടുന്നു രോമാഞ്ചം...
തൂവല്‍ ചേലോലും 
തൂവല്‍ തുമ്പാലെ ആകാശം...
നീളെ ആമോദം
ഏതേതോ താലി പീലി കാവില്‍
എങ്ങെങ്ങോ പായും 
തെന്നല്‍ പൈങ്കിളീ..

തീരാദൂരം പാരാവാരം
നേരായ് മുന്നില്‍ വിരിഞ്ഞുലഞ്ഞൂ
ആഴം തേടും ആലസ്യത്തില്‍
വാഴ്വിന്‍ മായം കലര്‍ന്നലിഞ്ഞൂ
നീലാകാശം മോഹാവേശം
ലീലാരാമം തുറന്നിടുന്നൂ
ഈ യാനത്തില്‍ ആ വേഗത്തില്‍
ചക്രവാളമകന്നു നീങ്ങീ...
പാതിയിരുൾപ്പാതി കാന്തിയില്‍
ചേര്‍ന്നലിഞ്ഞ കാന്തഭൂമിയില്‍
ചേക്കേറുമോ നീ.......
ഏതേതോ താലി പീലി കാവില്‍

ഉള്ളില്‍ വിങ്ങും ഉന്മാദത്തിൽ
ഊഞ്ചലാടി സ്വയം മറന്നൂ..
കണ്ണില്‍ വീഴും കാഴ്ചയെല്ലാം
തെന്നി മാറി പിടഞ്ഞു വീണൂ
കാതറിഞ്ഞു തേങ്ങി വന്ന
കാതരമാം കരുണരസം
വാടിവീഴും കാകളിയില്‍
വാനമാകെ മുഴങ്ങി നിന്നൂ..
ഈ വഴികള്‍ വീണ്ടും താണ്ടവേ
ചേതനയിലാന്തും നൊമ്പരം
തേനില്‍ മുങ്ങിത്തോര്‍ന്നല്ലോ

ഏതേതോ താലി പീലി കാവില്‍
എങ്ങെങ്ങോ പായും 
തെന്നല്‍ പൈങ്കിളീ
ആലോലം പാടുന്നൂ നിന്‍ നെഞ്ചം...
താഴ്വാരം ചൂടുന്നു രോമാഞ്ചം...
തൂവല്‍ ചേലോലും 
തൂവല്‍ തുമ്പാലെ ആകാശം...
നീളെ ആമോദം
ഏതേതോ താലി പീലി കാവില്‍..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ethetho thaali peeli

Additional Info

Year: 
2002

അനുബന്ധവർത്തമാനം