എന്നോളം സുന്ദരിയാരുണ്ട്
എന്നോളം സുന്ദരിയാരുണ്ട്
എന്നുള്ളം കണ്ടവരാരുണ്ട്
ലോകമെല്ലാം അമ്മാനമാടാൻ
കാലമെല്ലാം കൈയ്യിലേന്താൻ
എൻമിഴികളിലൊരായിരം അമ്പുണ്ട്
തകിടധിമി
എന്നോളം സുന്ദരിയാരുണ്ട്
എന്നുള്ളം കണ്ടവരാരുണ്ട്
കടലലയോളം നുരഞ്ഞുപൊങ്ങാം
തിരയിലൊഴുകി നീന്താം
പുതുമഴയോളം നനഞ്ഞുകുളിരാം
കുളിരിലിളകിയാടാം ..തകിടധിമി
എന്നിലെ മെയ്യിലെ മലരിനു നൂറല്ലാ-
യിരമഴകുണ്ട് ..തകിടധിമി
എന്നോളം സുന്ദരിയാരുണ്ട്
എന്നുള്ളം കണ്ടവരാരുണ്ട്
ചുണ്ടിലൊരീണം മൂളിയിരമ്പു-
മൊരംഗ കാന്തിയുണ്ട്
കാൽത്തള കിലുകിലെ മധുര-
മോതുമൊരു മദനമന്ത്രമുണ്ട്
തകിടധിമി
എന്നരമണികളിലറബിക്കഥയിലെ
മാരതാപമുണ്ട് ..തകിടധിമി
എന്നോളം സുന്ദരിയാരുണ്ട്
എന്നുള്ളം കണ്ടവരാരുണ്ട്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ennolam sundariyarundu
Additional Info
Year:
1993
ഗാനശാഖ: