ഈ രാവിൽ
ഈ രാവിൽ...ആത്മാവിൻ ദാഹവുമായ്
ഈ തീരത്തു പാടുന്നു ഞാൻ
കുളിർ ചൂടി നിൽക്കുമീ രാഗവേളയിൽ
വന്നു ചേരുമോ നീ
ഈ രാവിൽ...ആത്മാവിൻ ദാഹവുമായ്
ഈ തീരത്തു പാടുന്നു ഞാൻ
പ്രേമലോലുപേ നീ ഉണർത്തുമോ
എന്റെ മോഹമാകെ
നമ്മൾ നെയ്തൊരാ പൊൻകിനാവുകൾ
നീ മറന്നുവോ
ഈ രാവിൽ... ആത്മാവിൻ ദാഹവുമായ്
ഈ തീരത്തു പാടുന്നു ഞാൻ
വീശും തെന്നലിൽ നീ അലിയുമോ
എന്നിൽ വന്നു ചേരാൻ
എകനായ് ഞാൻ കാത്തിരിക്കവേ
എങ്ങു പോയ് നീ
ഈ രാവിൽ...ആത്മാവിൻ ദാഹവുമായ്
ഈ തീരത്തു പാടുന്നു ഞാൻ
കുളിർ ചൂടി നിൽക്കുമീ രാഗവേളയിൽ
വന്നു ചേരുമോ നീ
ഈ രാവിൽ...ആത്മാവിൻ ദാഹവുമായ്
ഈ തീരത്തു പാടുന്നു ഞാൻ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ee raavil
Additional Info
Year:
1989
ഗാനശാഖ: