ഈ ലോകഗോളത്തിൽ

ഈ ലോകഗോളത്തിൽ ഒരു സിരാസന്ധിയിൽ
ഇനിയുമൊരിക്കൽ നാം കണ്ടുമുട്ടും
ഒരു കാലമൊരു കാറ്റിൽ വേർപെട്ടുപോയതാം
ഇരുതൂവൽച്ചീളുകളെന്ന പോലെ (ഈ ലോക...)

ഇരുളിലോ നിഴലിലോ നീലനിലാവിലോ
മഴയിലോ മലയിലോ മരുഭൂവിലോ
ഒരു വർണ്ണ നിമിഷത്തിൻ ചിറകിന്റെ കീഴിൽ നാം
ഒരു വട്ടം കൂടി തരിച്ചു നിൽക്കും(ഈ ലോക...)

കഥയിലെ കാമുകീകാമുകന്മാരെപ്പോൽ
കരളിന്റെ ഭാരം കരഞ്ഞു തീർക്കും
കാലം കൊളുത്തും വിളക്കിൻ വെളിച്ചത്തിൽ
കാണാത്ത ചിത്രങ്ങൾ കണ്ടു തീർക്കും(ഈ ലോക...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee loka golathil