കലയുടെ സർഗ്ഗമുഖങ്ങളൊരായിരം

കലയുടെ സർഗ്ഗമുഖങ്ങളൊരായിരം
അഴകിൽ വിടർത്തും മലനാടേ
നിനക്കു ദൈവം നൽകി ചിലങ്കകൾ
നിത്യമോഹന നിധിയായി
                            (കലയുടെ...)

ദേവാലയമുഖ വാതിലിലാദ്യം
നീ കലയുടെ കൈത്തിരി വെച്ചു (2)
ദേവദാസികൾ എണ്ണയൊഴിച്ചു (2)
ദീപാവലികൾ വിരാജിച്ചു
                             (കലയുടെ...)

രാമനാട്ടത്തിന്റെ ചിലമ്പൊലി
രാജസഭയിലുയർന്ന ചിലമ്പൊലി (2)
കഥകളിമേളം ഉയർത്തീ കേരളം (2)
ഒരു നവസ്വർഗ്ഗ പ്രഭ തൂകി
                               (കലയുടെ...)

കൂത്തിൻ നിഴലിൽ കുഞ്ചൻ തൂകി
കാർത്തിക ദീപോജ്ജ്വലമാം തുള്ളൽ(2)
കന്യകമാരുടെ കൈ കൊട്ടലിലീ (2)
കലയുടെ നാടിൻ കരളുമലിഞ്ഞു
                               (കലയുടെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalayude Sargamukhanagalorayiram

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം