ഈ കാറ്റും കുളിരും

 

ഈ കാറ്റും കുളിരും പോലെ
ഈ രാവും നിലാവും പോലെ
സ്വപ്നം സ്വർഗ്ഗംപോലെ ദിവ്യം സുന്ദരം
അനുരാഗം മോഹനം (3)
(ഈ കാറ്റും..... )

ജന്മാന്തരങ്ങളായ് മന്വന്തരങ്ങളായ്
എന്നിലെ എന്നെ നിന്നിലെ നിന്നെ
നമ്മെ തിരഞ്ഞു നമ്മള്‍ (2)
നമ്മെ തിരഞ്ഞു നമ്മള്‍
(ഈ കാറ്റും .....)

ആഹഹ ...ഹ.. ആ ...ആ.....
നാണം മറന്നോരീണം ഈണം മറന്ന നാണം
ഓമല്‍ നികുഞ്ജം യമുനാ തരംഗം
എല്ലാം ഒരിന്ദ്രജാലം (2)
എല്ലാം മഹേന്ദ്രജാലം
(ഈ കാറ്റും....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ee kaattum kulirum

Additional Info