രംപുന്തനവരുതി

 

രംപുന്തനവരുതി ല്ലംകൊ ചിള്ളപ്പോ
തിരുവനന്തപുരം കൊല്ലം പൊള്ളാച്ചി (2)
ല്ലണ്ണപേനീ നീ പെണ്ണല്ലേ
ല്ലന്നപോനി നീ പൊന്നല്ലേ
മറിച്ചു ചൊല്ലിയാലും തിരിച്ചു ചൊല്ലിയാലും
ഹംസ്നെ ഹംസ്നെ ഹംസ്നെ സ്നേഹം
(രംപുന്തനവരുതി ...)

അമ്മയിലുണ്ട് വെണ്മയില്‍ ഇല്ല
നുണയില്‍ ഉണ്ട് നേരില്‍ ഇല്ല (2 )
രാഗത്തില്‍ ഉണ്ട് ഭാവത്തില്‍ ഇല്ല
രംഗത്തില്‍ ഉണ്ട് അങ്കത്തില്‍ ഇല്ല
ഗംരാനുഅ (2 ) അനുരാഗം (3)
മറിച്ചു ചൊല്ലിയാലും തിരിച്ചു ചൊല്ലിയാലും
ഹംസ്നെ ഹംസ്നെ ഹംസ്നെ സ്നേഹം
(രംപുന്തനവരുതി ...)

കാലത്തിന്‍ കൈകള്‍ കനക തൂലികയാല്‍
എഴുതി വച്ചു ഈ നിമിഷങ്ങള്‍
ഞാന്‍ നിനക്കല്ലോ നീ എനിക്കല്ലോ
നമ്മുടെ പ്രേമം കുടപ്രഭായല്ലോ
തീരാത്തത്‌ തീരാത്തത്
പറഞ്ഞാലും പറഞ്ഞാലും തീരാത്തത്
മറിച്ചു ചൊല്ലിയാലും തിരിച്ചു ചൊല്ലിയാലും
ഹംസ്നെ ഹംസ്നെ ഹംസ്നെ സ്നേഹം
(രംപുന്തനവരുതി ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
രംപുന്തനവരുതി

Additional Info

അനുബന്ധവർത്തമാനം