ഈ അപൂർണ്ണ വീഥികൾ
ഈ അപൂർണ്ണ വീഥികൾ
മറുപടി തേടുമോർമ്മകൾ
നേർവിരലാൽ അകമേ തൊടും പോലെ
പാതിപെയ്ത മാരിയിൽ
വിടപറയാതെ മൂടലായ്
മൗനമുകിൽ വാനിൽ നിഴൽ പോലെ
ഒരു ഋതു വഴിമാറും
അടയാളങ്ങൾ ഓർത്തിവിടെ
ഒരുപോലലിയാനുരുകാൻ
ഒളി ചൂടിയ രണ്ടുയിരിൻ തിരികൾ നാം..
വിജനമാം താഴ്‌വാരം..
തിരികെയോ ഇന്നീ യാനം..
പുലരുമോ വൈകാതെ
ഇമകളെ മൂടും രാവേ..
ഈ കവിൾ തടങ്ങളെ
തഴുകിമറഞ്ഞു നീർക്കണം
നീ ഒരു തൂവെയിലായ് തലോടുമ്പോൾ
ഉൾമണൽപ്പുറങ്ങളിൽ
എഴുതിയ നൂറു വാക്കുകൾ
മാഞ്ഞു കടൽത്തിര നീ കരേറുമ്പോൾ
പുതുമകൾ വരവാകും
ഒരു നാളിന്റെ കാലടികൾ
എതിരേൽക്കുകയോ പതിയെ
അലിവാർന്നൊരു സാന്ത്വനമായ്.. ഹൃദയമേ...?
വിജനമാം താഴ്‌വാരം..
തിരികെയോ ഇന്നീ യാനം..
പുലരുമോ വൈകാതെ
ഇമകളെ മൂടും രാവേ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ee apoorna veedhikal
Additional Info
Year:
2022
ഗാനശാഖ:
Music arranger:
Music programmers:
Recording engineer:
Recording studio: