ധനുമാസത്തിങ്കൾ കൊളുത്തും

ധനുമാസത്തിങ്കൾ കൊളുത്തും
തിരുവാതിര തിരി തെളിയുന്നു
പൂന്തെന്നൽ പദം പാടുന്നു
അനുരാഗപ്പുടവയുടുത്തും
അഴകോടെ ചുവടുകൾ വെച്ചും
അളിവേണിയിവളാടുന്നു (ധനുമാസ...)

വരഗംഗാ തീർത്ഥവുമായ് നീ
നിറമോലും തിലകവുമായ്
ശിവശക്തിയെഴുന്നള്ളുന്നു
പാർവ്വണ ചന്ദ്രമുഖാംബുജമോടെ
പാർവതി വന്നു പദം തഴുകുന്നു
പ്രണയ വികാര വിലോലിതയായി
പരിഭവമായ് പകൽ മഴയായ് പാടുകയായ് (ധനുമാസ...)

കടക്കണ്ണിൽ മഷിയിട്ട കന്യകളേ
കൈക്കൊട്ടിക്കളിയുടെ പുകൾ പാട്
ശ്രീത്വമെഴുന്നൊരു ശ്രീ പാർവതിയുടെ
ശ്രീലമാം നടനത്തിലലിഞ്ഞാട്‌ (ധനുമാസ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dhanumasa Thinkal

Additional Info