പുലരി തൻ ഹൃദയമാം

പുലരി തൻ ഹൃദയമാം ജലശംഖിൽ മുഴങ്ങുന്ന
വരമന്ത്രധ്വനിയുമായ് മിഴി തുറന്നുണരുന്ന യാമം
പകൽ വെയില്‍പ്പറവകൾ ചിറകടിച്ചുയരുന്ന യാമം (പുലരി തൻ..)

നന്മ നിറയും ഗ്രാമകഥകൾ പാടിയുണരാൻ പാറി വന്നു
നിലാവിലുലാവും കിനാവിൻ പൈങ്കിളിയേ
പാടാപ്പാട്ടുകൾ പാടി വാ നീന്താപ്പുഴകൾ നീന്തി വാ
തിനയും തെങ്ങിളനീരും കദളിയും വിരുന്നുണ്ടു വാ (പുലരി തൻ...)

വാനിലെരിയും സൂര്യശിലയും മേഘത്തകിടും മാരിവില്ലും
കിനാവും കണ്ണീരുമൊഴുക്കി നാമിനിയും
കാലം നൽകും യാത്രയിൽ കാണാക്കാഴ്ചകൾ കാണുവാൻ
മനസ്സിൻ പഞ്ചലോഹത്തിൽ മെനയുന്നു വാൽക്കണ്ണാടി (പുലരി തൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pularithan

Additional Info