എന്തേ മുല്ലേ പൂക്കാത്തൂ - D

എന്തേ മുല്ലേ പൂക്കാത്തൂ 
എന്റെ പൊന്‍കിനാവില്‍ നീ
മഞ്ചാടി ചുണ്ടത്തു മുത്താഞ്ഞൊ  നെഞ്ചോടുരുമ്മി കിടത്താഞ്ഞൊ 
മെല്ലേ...മെല്ലെ പുല്‍കും പൂന്തെന്നലേ 
എന്റെ സ്വന്തമാണു നീ 
പയ്യാരം കൊഞ്ചി കുണുങ്ങല്ലേ 
പാലാഴി തൂമുത്തേ പോവല്ലേ
ഓ...കിന്നാരം കൊഞ്ചും കുറുമ്പല്ലേ 
കണ്ണാടി ചില്ലല്ലേ അല്ലേ 
എന്തേ...എന്തേ
എന്തേ മുല്ലേ പൂക്കാത്തൂ 
എന്റെ പൊന്‍കിനാവില്‍ നീ
മഞ്ചാടി ചുണ്ടത്തു മുത്താഞ്ഞൊ  നെഞ്ചോടുരുമ്മി കിടത്താഞ്ഞൊ

കിളിവാതിലിന്‍ മറവില്‍ 
നിഴലായ്‌ മിന്നി മറയും
അഴകേ നിന്റേ മിഴിയും 
അലിവോലുന്ന ചിരിയും
ആദ്യമായ്‌ കണ്ട നാള്‍മുതല്‍ 
എന്നെ ആര്‍ദ്രമായ്‌ തൊട്ടുഴിഞ്ഞു നീ 
എന്റെ മാറിലെ മണ്‍ചെരാതിലെ മന്ത്രനാളമായ്‌ മാറി നീ 
എന്തേ...എന്തേ
എന്തേ മുല്ലേ പൂക്കാത്തൂ 
എന്റെ പൊന്‍കിനാവില്‍ നീ
മഞ്ചാടി ചുണ്ടത്തു മുത്താഞ്ഞൊ  നെഞ്ചോടുരുമ്മി കിടത്താഞ്ഞൊ

കുയില്‍ പാടുന്ന തൊടിയില്‍ 
വെയില്‍ ചായുന്ന പുഴയില്‍
ഒരു നോക്കു കൊണ്ടുഴിഞ്ഞും 
ഒരു വാക്കു കൊണ്ടെറിഞ്ഞും
നിന്നെ ഞാനെന്റെ ഉള്ളിലെ 
മണിത്തൂവല്‍ കൊണ്ടു തലോടുന്നു 
വെണ്ണിലാവിന്റെ മുത്തുപോല്‍ എന്റേ മുന്നിലേക്കു ക്ഷണിക്കുന്നു 
എന്തേ...എന്തേ...എന്തേ
എന്തേ മുല്ലേ പൂക്കാത്തൂ 
എന്റെ പൊന്‍കിനാവില്‍ നീ
മഞ്ചാടി ചുണ്ടത്തു മുത്താഞ്ഞൊ  നെഞ്ചോടുരുമ്മി കിടത്താഞ്ഞൊ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enthe mulle pookkaathu - D

Additional Info

Year: 
1998