ചോലക്കിളിയേ
ബാലേട്ടാ ബാലേട്ടാ
ചോലക്കിളിയേ പീലിച്ചിറകെവിടെ
മാരിക്കുയിലേ മിന്നൽത്തെല്ലെവിടെ
നീലക്കടലേ വേനല്‍പ്പുഴയെവിടെ
പൂവൽക്കുയിലേ പാട്ടിൻ ശീലെവിടെ
കൊച്ചു കൊച്ചു കുഞ്ഞാറ്റേ
നീ പിച്ച വെച്ചു പറന്നീടും
തെച്ചിമണി കാവോരം
നീ കുറുകും കുരു കുരുവിയെ കണ്ടോ
ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ
ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ...
കുറുവാലിക്കുന്നിനു മേലേ
കണിമഞ്ഞിൻ കുടിലിനു കീഴെ
കണി കാണാൻ കൊന്നപ്പൂവെവിടെ
ചെറുപ്രാവിൻ ചിറകിനു കീഴേ
തുടു തൂവൽ കസവിനു മേതേ
മഴ മീട്ടും മേഘപ്പടയെവിടെ
മണിമേടയിൽ പടവാളുമായ്
അവനോടിയൊളിച്ചെന്നോ
മണലാഴിയിൽ തിര തല്ലുവാൻ
അവനാഞ്ഞു കുതിക്കുന്നോ
ഒരു പമ്പരമായവനിന്നലെയീവഴി വന്നോ വന്നോ
ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ
ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ...(2)
പുലി പായും കാടു കടന്നും
ഇടനാടും തോടു തകർത്തും
വടിവോടെ പമ്മിപ്പായുന്നേ
കടമേറി കാറ്റു വിതയ്ക്കും
പടിവാതിൽ പട്ടണമേറി
കുടമാറ്റം പൂരം കാണുന്നേ
വിടുവായനായ് പടുകൂറ്റനായ്
അവനാഞ്ഞു പറക്കുന്നേ
ഇടിനാളമായ് വെടിനാദമായ്
അവനക്കിടി പറ്റുന്നേ
ഒരു പമ്പരമായവനിന്നലെയീവഴി വന്നോ വന്നോ
ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ
ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ...(2)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Cholakkiliye
Additional Info
ഗാനശാഖ: