ചിലു ചിലും ചിൽ (M)

ചിൽ...ചിൽ... ചിൽ..
ചിലു ചിലും ചിൽ ചിരി ചിലമ്പും ചിലങ്കയോ വനശലഭമോ മനസ്സിൽ
കളകളം തള വള കിലുങ്ങും കവിതയോ കിളിമൊഴികളോ മനസ്സിൽ
നിഴലുലാവുകയോ നെഞ്ചിൽ ഇഴകൾ പാകുകയോ...
പവിഴമാവുകയോ പാട്ടിൻ പുഴകൾ ഒഴുകുകയോ..
പുലരിവിരിയും കനകവനിയിൽ പുളക സാന്ത്വന നിമിഷമായ്...
മനസ്സിൽ വാത്സല്യം കാണാമഴയിൽ വാത്സല്യം...

ചിലു ചിലും ചിൽ ചിരി ചിലമ്പും ചിലങ്കയോ വനശലഭമോ മനസ്സിൽ
കളകളം തള വള കിലുങ്ങും കവിതയോ കിളിമൊഴികളോ മനസ്സിൽ... ആ....

അരിയ മഞ്ഞിൻ വിരലു തൊട്ടു ശിശിര സായാഹ്നം
പുതിയ പൂവുകളിൽ പൂത്തു വാത്സല്യം
അണി നിലാവിൻ തിരി കൊളുത്തും വസന്ത മന്ദാരം
മിഴിയിൽ മിന്നുകയായ് ദീപ വാത്സല്യം
കുളിരരുവി അണിയും ചിലമ്പു മണിയിൽ സൂര്യ വാത്സല്യം
ഉഷസ്സുണരും അഴകിൻ ഉദയഗിരിയിൽ മേഘ വാത്സല്യം
എരി വെയിലിൽ എന്നും തണലു തീർക്കും തരള വാത്സല്യം....

ചിലു ചിലും ചിൽ ചിരി ചിലമ്പും ചിലങ്കയോ വനശലഭമോ മനസ്സിൽ
കളകളം തള വള കിലുങ്ങും കവിതയോ കിളിമൊഴികളോ മനസ്സിൽ... ഓ....

ഇളനിലാവിൻ തളിരു നീട്ടും സുഗമ സംഗീതം
പ്രണയ മുല്ലകളിൽ പെയ്തു വാത്സല്യം
കനവിനൂഞ്ഞാൽ പടിയിലെന്നും കാത്തിരിക്കുമ്പോൾ
തനു തലോടുന്നു മാതൃവാത്സല്യം
നിറകറുക വിരിയും തൊടിയിൽ മുഴുവൻ തെന്നൽ വാത്സല്യം
ചെറു പറവ കുറുകും കദളിയിലയിൽ വർഷ വാത്സല്യം
ഒരു കുരുന്നു മനസ്സിലെ വെണ്ണയുരുകും വേനൽ വാത്സല്യം...

ചിലു ചിലും ചിൽ ചിരി ചിലമ്പും ചിലങ്കയോ വനശലഭമോ മനസ്സിൽ
കളകളം തള വള കിലുങ്ങും കവിതയോ കിളിമൊഴികളോ മനസ്സിൽ
നിഴലുലാവുകയോ നെഞ്ചിൽ ഇഴകൾ പാകുകയോ...
പവിഴമാവുകയോ പാട്ടിൻ പുഴകൾ ഒഴുകുകയോ..
പുലരിവിരിയും കനകവനിയിൽ പുളക സാന്ത്വന നിമിഷമായ്...
മനസ്സിൽ വാത്സല്യം കാണാമഴയിൽ വാത്സല്യം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chilu Chilum Chil

Additional Info

Year: 
2003

അനുബന്ധവർത്തമാനം