ചിരിയൂഞ്ഞാല്‍ക്കൊമ്പില്‍ - F
ചിരിയൂഞ്ഞാല്‍ക്കൊമ്പില്‍ ചാഞ്ചാടി
മാനത്തെ പൂത്താരം
താലോലം പാടാന്‍ ഇതിലേ വാ
താമരക്കുരുവികളേ
(ചിരിയൂഞ്ഞാൽ...)
മനസ്സെന്ന മായാജാലം
മോഹപ്പീലി വിരുത്തിയതാവും
കിനാക്കായലോളം തല്ലി
തീരം തേടും നേരത്തെങ്ങോ
ചിരിയൂഞ്ഞാല്‍ക്കൊമ്പില്‍ ചാഞ്ചാടി
മാനത്തെ പൂത്താരം
താലോലം പാടാന്‍ ഇതിലേ വാ
താമരക്കുരുവികളേ
(ചിരിയൂഞ്ഞാൽ...)
കുളിരുണ്ടോ...
കാല്‍ച്ചിലങ്ക കിലുക്കിപ്പായും തേനരുവീ
മുത്തുണ്ടോ...
ഇത്തിരി മുല്ല പൂവിനെമുത്തും കുഞ്ഞിക്കാറ്റേ
ഇനിയുറങ്ങാന്‍ ഓ
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്
മേളംകൊട്ടി താളംതട്ടി താനാട്
(ചിരിയൂഞ്ഞാൽ...)
കൂടുണ്ടോ...
ചക്കരമാവിന്‍ കൊമ്പിലെനിക്കൊരു കൂടുണ്ടോ
അഴകുണ്ടോ...
പഞ്ചവര്‍ണ്ണച്ചിറക് വിരുത്തും പെണ്‍പൂവേ
ഒന്നുണരാന്‍ ഓ...
താളക്കിണ്ണംമുട്ടിപ്പാടടി മലങ്കുറത്തി
തത്തിതത്തി കൊഞ്ചിത്തഞ്ചടി ഏഴഴകേ
ചിരിയൂഞ്ഞാല്‍ക്കൊമ്പില്‍ ചാഞ്ചാടി
മാനത്തെ പൂത്താരം
താലോലം പാടാന്‍ ഇതിലേ വാ
താമരക്കുരുവികളേ
മനസെന്ന മായാജാലം
മോഹപ്പീലി വിരുത്തിയതാവും
കിനാക്കായലോളം തല്ലി തീരം തേടും
നേരത്തെങ്ങോ
(ചിരിയൂഞ്ഞാൽ...)