ചില്ലുവിളക്കുമായ് അമ്പിളിപ്പെണ്ണാള്

 

ചില്ലു വിളക്കുമായ് അമ്പിളിപ്പെണ്ണാള്
അന്തിച്ചുരം കടന്നേ(2)
തൂമഞ്ഞിൻ വില്ലീസു നീക്കി
പൊൻ താരങ്ങൾ മാനത്തു നിന്നേ
കരിമിഴി തെളിയണു പിടയണു
ഇടനെഞ്ചു കുളിരണു നിറയണു
ഇരുകിളി കുറുകണൂ കുറുകണു
ഉം..ഉം....
(ചില്ലുവിളക്കുമായ്...)

മേടനിലാവിൻ കുടമുല്ല തിരിയിട്ട്
മലയിൽ പൂമണമേറും കാറ്റേ വാ(2)
സ്നേഹത്തിൻ മാരി പെയ്തു
മാറാകെവിങ്ങി വിങ്ങി
പ്രേമത്തിൻ ഉരുൾ പൊട്ടുന്നേ
മാൻ തുള്ളും മാറത്ത്
തേനൂറും കൂടാണോ
കാണാത്ത പൂമറുക്
വാർമുടിയാൽ നീയൊളിച്ചു
ആകെ ചോന്നു നിന്നേ..
(ചില്ലുവിളക്കുമായ്...)

മോഹമിഴാവിൽ ഉണരുന്നു ദ്രുത താളം
ഇരവിൻ കൂത്തുവിളക്കും ആളുന്നേ(2)
കാമന്റെ പൂവില്ലിൻ
തീരാത്ത  ഞാണൊലിയിൽ
രാവും തളർന്നേ പോയോ
മാനത്തിൻ ഓരത്ത്
രാത്തിങ്കൾ മാഞ്ഞല്ലോ
കരിമിഴി തെളിയണു പിടയണു
ഇടനെഞ്ചു കുളിരണു നിറയണു
ഇരുകിളി കുറുകണൂ കുറുകണു
ഉം..ഉം....
(ചില്ലുവിളക്കുമായ്...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Chilluvilakkumaay