ചില്ലുവിളക്കുമായ് - M

ചില്ലുവിളക്കുമായ് അമ്പിളിപ്പെണ്ണാള്
അന്തിച്ചുരം കടന്നേ 
തൂമഞ്ഞിൻ വില്ലീസ് നീക്കി 
പൊൻതാരങ്ങൾ മാനത്ത് നിന്നേ
കരിമിഴി തെളിയണ് പിടയണ്
ഇടനെഞ്ചു കുളിരണ് നിറയണ്
ഇരുകിളി കുറുകണ് കുറുകണ്
ഉം..ഉം....
ചില്ലുവിളക്കുമായ് അമ്പിളിപ്പെണ്ണാള്
അന്തിച്ചുരം കടന്നേ 

മേടനിലാവിൻ കുടമുല്ലത്തിരിയിട്ട്
മലയിൽ പൂമണമേറും കാറ്റേ വാ 
സ്നേഹത്തിൻ മാരി പെയ്ത് 
മാറാകെ തിങ്ങിവിങ്ങി 
പ്രേമത്തിൻ ഉരുൾ പൊട്ടുന്നേ
മാൻതുള്ളും മാറത്ത് 
തേനൂറും കൂടാണോ
കാണാത്ത പൂമറുക് 
വാർമുടിയാൽ നീ മറച്ച്
ആകെ ചോന്നു പോയോ 
(ചില്ലു...)

മോഹമിഴാവിൽ ഉണരുന്നു ദ്രുതതാളം
ഇരവിൻ കൂത്തുവിളക്കും ആളുന്നേ 
കാമന്റെ പൂവില്ലിൻ 
തീരാത്ത  ഞാണൊലിയിൽ
രാവും തളർന്നേ പോയോ
മാനത്തിൻ ഓരത്ത്
രാത്തിങ്കൾ മാഞ്ഞല്ലോ
കരിമിഴി തെളിയണ് പിടയണ്
ഇടനെഞ്ചു കുളിരണ് നിറയണ്
ഇരുകിളി കുറുകണ് കുറുകണ്
ഉം..ഉം....
(ചില്ലു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chilluvilakkumaai - M

Additional Info

Year: 
1997

അനുബന്ധവർത്തമാനം