ചെല്ലം ചെല്ലം ചിമ്മും കണ്ണിൽ
ചെല്ലം ചെല്ലം ചിമ്മും കണ്ണിൽ
തൊട്ടാൽ വാടും പൂവോ പെണ്ണേ
ചന്നം പിന്നം പെയ്യും പോലെ
ചൊല്ലും നാവിൽ മുള്ളുകളോ
കരിവണ്ടിനോടു വേണോ
നിന്റെ കോപം പൊന്നേ
ചെല്ലം ചെല്ലം ചിമ്മും കണ്ണിൽ
തൊട്ടാൽ വാടും പൂവോ പെണ്ണേ
ചന്നം പിന്നം പെയ്യും പോലെ
ചൊല്ലും നാവിൽ മുള്ളുകളോ
ഒന്നുമേചൊല്ലാതെ അന്നെല്ലാം നീയെന്റെ
ചാരെയായ് വന്ന നേരം
ഒരു കുഞ്ഞു മഞ്ഞുതുള്ളിയെന്റെ
മാറിൽ വീണുവോ
നാമൊന്നായ് മാറുന്നോരാ നാളിൻ
ചേലെല്ലാം ഇന്നെങ്ങോ മാഞ്ഞുവെന്നോ
തന്നത്താൻ കണ്ടെത്തും
ന്യായത്തിനോ രസമെന്നോ
ചെല്ലം ചെല്ലം ചിമ്മും കണ്ണിൽ
തൊട്ടാൽ വാടും പൂവോ പെണ്ണേ
ചന്നം പിന്നം പെയ്യും പോലെ
ചൊല്ലും നാവിൽ മുള്ളുകളോ
ആദ്യമായ് പ്രേമത്തിൻ
പുന്നാരക്കൊമ്പത്തെ പൂനിലാവെന്ന പോലേ
വിരിയുന്നോരെന്റെ ചന്തം
നിന്റെ സ്വന്തമായപോൽ
എന്തെല്ലാം ഏതെല്ലാം ഒന്നൊന്നായ് തന്നാലും
ഇന്നെല്ലാം മൗനമെന്നോ
ചിത്തത്തിൻ മുറ്റത്തെ
തൈമുല്ലയോ കരിയുന്നോ.....
ചെല്ലം ചെല്ലം ചിമ്മും കണ്ണിൽ
തൊട്ടാൽ വാടും പൂവേ പൂവേ
ചന്നം പിന്നം പെയ്യും പോലെ
ചൊല്ലും നാവിൽ മുള്ളുകളോ
കരിവണ്ടിനോടു വേണോ
നിന്റെ കോപം പൊന്നേ