ചാട്ടുളി

ചാട്ടുളി നോട്ടംകൊണ്ട് കൊട്ടയോടിക്കാരി ചീരു
പാനൂരെ ചന്തേലെത്തി ഉയെന്റമ്മേ
ചാട്ടുളി നോട്ടംകൊണ്ട് കൊട്ടയോടിക്കാരി ചീരു
പാനൂരെ ചന്തേലെത്തി ഉയ്യെന്റമ്മേ

മീങ്കാരും തുന്നക്കാരും ചട്ടിക്കാരും ചിട്ടിക്കാരും
കച്ചോടം മറന്നല്ലോ ഉയെന്റമ്മേ
മീങ്കാരും തുന്നക്കാരും ചട്ടിക്കാരും ചിട്ടിക്കാരും
കച്ചോടം മറന്നല്ലോ ഉയ്യെന്റമ്മേ

കല്ല്യാട്ട് ദേശത്തുള്ള കല്ല് ചെത്തും കുഞ്ഞിരാമൻ
കല്യാണം കഴിച്ചോളേ? ഉയ്യെന്റമ്മേ

വെച്ച വെളക്കോട് ചോദിച്ചിട്ടും
വെച്ച വെളക്കോട് ചോദിച്ചിട്ടും
ചങ്ങാതിമാരോട് ചോദിച്ചിട്ടും
നിരന്ന സഭയോട് ചോദിച്ചിട്ടും

വെച്ച വെളക്കോട് ചോദിച്ചിട്ടും
വെച്ച വെളക്കോട് ചോദിച്ചിട്ടും
ചങ്ങാതിമാരോട് ചോദിച്ചിട്ടും
നിരന്ന സഭയോട് ചോദിച്ചിട്ടും
ചോദിച്ചിട്ടും ... ചോദിച്ചിട്ടും ...

കാർന്നോര് കൂട്ടംകൂടി വീട്ടിൽ കേറ്റാൻ കയ്യൂല്ലാന്ന്
കാര്യങ്ങൾ കൊഴഞ്ഞിട്ട് ഉയ്യെന്റമ്മേ
കാർന്നോര് കൂട്ടംകൂടി വീട്ടിൽ കേറ്റാൻ കയ്യൂല്ലാന്ന്
കാര്യങ്ങൾ കൊഴഞ്ഞിട്ട് ഉയ്യെന്റമ്മേ

വമ്പത്തി വാല്യേക്കാരി പിന്നോട്ടില്ലാന്നുറപ്പിച്ച്
മൂപ്പരെ മുന്നിൽ ചെന്നു ഉയ്യെന്റമ്മേ
വമ്പത്തി വാല്യേക്കാരി പിന്നോട്ടില്ലാന്നുറപ്പിച്ച്
മൂപ്പരെ മുന്നിൽ ചെന്നു ഉയ്യെന്റമ്മേ

കാപൂണ്ട് വാളെടുത്ത് രണ്ടും കൂടെ അങ്കം വെട്ടി
കാർന്നോരു തീർന്നല്ലോ ഉയ്യെന്റമ്മേ

വെച്ച വെളക്കോട് ചോദിച്ചിട്ടും
വെച്ച വെളക്കോട് ചോദിച്ചിട്ടും
ചങ്ങാതിമാരോട് ചോദിച്ചിട്ടും
നിരന്ന സഭയോട് ചോദിച്ചിട്ടും
ചോദിച്ചിട്ടും ... ചോദിച്ചിട്ടും ...

വെച്ച വെളക്കോട് ചോദിച്ചിട്ടും
വെച്ച വെളക്കോട് ചോദിച്ചിട്ടും
ചങ്ങാതിമാരോട് ചോദിച്ചിട്ടും
നിരന്ന സഭയോട് ചോദിച്ചിട്ടും
ചോദിച്ചിട്ടും ... ചോദിച്ചിട്ടും ...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chattuli