ചാപം കുലയ്ക്കുന്നു
ചാപം കുലയ്ക്കുന്നു പിന്നിൽ
പാപബോധം മൃഗയാവിലോലം
പാദം നിലത്തു തൊടാതെ
നീയും മാനിനെപ്പോലെ
നിന്നെ രക്ഷിക്കുവാനേതു ദേവാലയം
നിന്നെ ലാളിക്കുവാനേതു കണ്വാശ്രമം
പുണ്യപാപങ്ങളോടും
നിഴൽകൂത്തു നീളുന്നിതോ (ചാപം...)
ദേവപദസന്നിധിയിൽ ഈ ആത്മതാപം
നേദിച്ച് കൈകൂപ്പി നിന്നു
ജ്യോതിർമയ ക്ഷേത്ര സോപാനഭൂവിൽ
നീ തർപ്പണം ചെയ്വതെന്തേ (ദേവപദ...)
പെയ്യാത്ത മേഘങ്ങളെ പെയ്യിക്കുവാനായ്
ഈ മേഘരാഗം പാടുന്നതാരോ
മണ്ണിന്റെ നെഞ്ചും കുളിർക്കേ (ദേവസന്നിധിയിൽ..) (ചാപം...)
പൂവുകളിലമ്മയുടെ പാദങ്ങളാടീ
പൂജാമണികൾ കിലുങ്ങീ
ഉണ്ണിക്ക് നാവോറു പാടുന്ന നേരം
കണ്ണീർക്കുടം ചരിഞ്ഞൂ (പൂവുകളിലമ്മയുടെ..)
തീർത്ഥാടനപ്പക്ഷി നീ പാറിപ്പറന്നോ
കല്ലായ കല്ലും കൺ കണ്ട ദൈവം
കൈ കൂപ്പി കൈവന്നു ശാന്തി (പൂവുകളിലമ്മയുടെ..) (ചാപം...)
-------------------------------------------------------------------------------