ചാവി പുതിയ ചാവി

ചാവി പുതിയ ചാവി ഇതു മായാ പ്രപഞ്ചത്തിൻ ചാവി ഏതോ രഹസ്യമാം മണിമന്ത്രപ്പുരയുടെ പൊൻ‌വാതിൽ തുറക്കുന്ന ചാവി (ചാവി...) അരയന്നനടയൊത്ത പൂമേനി അലയുവതെന്തിനു നീ റാണീ താഴു തുറന്നു തരാം താക്കോലും തരാം താപം വേണ്ടാ ഹെഹേയ് കോപം വേണ്ടാ ഹെഹേയ് താപം വേണ്ടാ ഹാ കോപം വേണ്ടാ താമരക്കിളിവാതിൽ കാട്ടിത്തരൂ (ചാവി...) പണം കൊണ്ടു മദിക്കുന്ന ശ്രീമാനേ പതിനെട്ടു മുഖമുള്ള ശ്രീമാനേ ആരുമറിയാതൊരഞ്ജാ‍ത നിധിയെ മോഹിക്കേണ്ടാ ഹെഹേയ് ദാഹിക്കേണ്ടാ മോഹിക്കേണ്ടാ ദാഹിക്കേണ്ടാ താഴായ താഴിന്റെ ചാവി തരാം (ചാവി...) പാൽക്കടലിൽ പള്ളികൊള്ളും പാവനരൂപാ പാവങ്ങൾ പിഴ ചെയ്‌താൽ നീ പൊറുക്കണമേ ഈ മണിത്താഴിൽ ചേരണേ ചാവി കിട്ടുന്നതിൽ പാതി തന്നേക്കാം സ്വാമീ ഹരേ രാമാ ഹരേ കൃഷ്ണാ ഹരേ രാമാ ഹരേ കൃഷ്ണാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chaavi puthiya chaavi