ആവണിപ്പൊന്നൂഞ്ഞാലിൽ
ആവണി പൊന്നൂഞ്ഞാലില്‍
ആടി വാകിളിപ്പെണ്ണേ (2)
പൂവായ പൂവെല്ലാം ചൂടിവാ ആടിവാ (2)
കുറുമൊഴിപ്പൂ ചൂടി വാ (2) (ആവണി ...)
മാവേലി വാഴും കാലം
എന്നെന്നും തിരുവോണം
ശീവോതി എഴുന്നള്ളി
പൂതൂകും തിരുമുറ്റം (ശീവോതി..)
തയ്യകം തയ്യകം തയ്യകം താര
ഉണ്ണാനും ഉടുക്കാനും
പുന്നല്ലരി പൂമ്പട്ട് (2)
കിണ്ണത്തില്‍ ഒതുക്കി നീ
നെഞ്ചിലേ തുടിതാളം
ഈറന്‍ മിഴികളെന്തേ
ഓണപ്പൂങ്കന്യമാരെ
തയ്യകം തയ്യകം താര (2)
ഈ നല്ല മണ്ണിലേത്തും
ഓമല്‍പൂങ്കന്യമാരെ ഓമല്‍പൂങ്കന്യമാരെ
പൊന്നോണം പിറന്നാലും
പൊന്നുണ്ണി പിറന്നാലും
കണ്ണീരാല്‍ ഉപ്പൊഴിച്ച
കല്ലരിക്കഞ്ഞിയാണോ (2)
തയ്യകം തയ്യകം തയ്യകം താര
----------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Avani ponnoonjalil