കൊക്കരക്കൊ പാടും പൊന്നളിയാ

കൊക്കരക്കൊ പാടും പൊന്നളിയാ
കൊക്കരക്കൊ പാടും പൊന്നളിയാ
നിന്റെ കൂവലും കുറുകലും കുണുങ്ങി നടക്കലും
വെറുതെ - ഇനി വെറുതെ
ഒറ്റയ്ക്കു വല്ലതും കൊത്തിക്കൊറിച്ചു
കൊണ്ടൊറ്റാലിനുള്ളിലിരുന്നോ
ചുമ്മാതിരുന്നോ
കൊക്കരക്കൊ പാടും പൊന്നളിയാ
നിന്റെ കൂവലും കുറുകലും കുണുങ്ങി നടക്കലും വെറുതെ - ഇനി വെറുതെ

എന്റെ പിടക്കോഴി അവള്‍ എവിടേ പോയീ
നിന്റെ പിടക്കോഴി അവള്‍ എവിടേ പോയീ
അവള്‍ ശിങ്കാ‍രീ...
അവള്‍ ശിങ്കാരി മൂളിയലങ്കാരി
അവള്‍ ശിങ്കാരി മൂളിയലങ്കാരി
അടുക്കളപ്പണി നിന്നെയേല്‍പ്പിച്ചോ അടയിരിക്കാനും പഠിപ്പിച്ചോ
തൊപ്പിയില്‍ പൂവുള്ള പൊന്നളിയാ നമുക്കിപ്പണിയായാലെന്താ -അല്ലേലെന്താ

നിന്റെ പിടക്കോഴി എപ്പ വരും -അവള്‍ വന്നാലെന്തോ കൊണ്ടുവരും
പൊന്മുട്ടയവളൊന്നു തന്നാലോ
പൊന്നളിയനും തിന്നാലോ പൊന്നളിയനും തിന്നാലോ
തൊപ്പി കുലുക്കണ പൂവാലാ -പൂവാലാ പൂവാലാ പൂവാലാ പൂവാലാ തൊപ്പി കുലുക്കണ പൂവാലാ നമുക്കിപ്പണിയായാലെന്താ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kokkarakko paadum

Additional Info

Year: 
1978

അനുബന്ധവർത്തമാനം