അരയാലിലയിൽ

അരയാലിലയിൽ അമ്പാടിപൈതലിൻ
തിരുവദനം ഞാൻ കണ്ടൂ..(2)
മഴവില്ലഴകുകൾ മണിമുകിൽ വർണ്ണനിൽ
മരതക മാല്യം ചാർത്തുന്നൂ..
അരയാലിലയിൽ അമ്പാടിപൈതലിൻ
തിരുവദനം ഞാൻ കണ്ടൂ..

കൃഷ്ണതുളസീ ഇതളിൽ അനുദിനം
വിഷ്ണുമായയെ ഞാൻ കണ്ടൂ..
കൃഷ്ണതുളസീ ഇതളിൽ അനുദിനം
വിഷ്ണുമായയെ ഞാൻ കണ്ടൂ..
പൊന്നോടക്കുഴൽ ഊതി രമിക്കും
സുന്ദര രൂപം ഞാൻ കണ്ടൂ..

അരയാലിലയിൽ അമ്പാടിപൈതലിൻ
തിരുവദനം ഞാൻ കണ്ടൂ..

സംക്രമസന്ധ്യയിൽ സായംസന്ധ്യയിൽ
വന്ദനമാടും തീർത്ഥ ജലത്തിൽ
വൈഷ്ണവകാന്തി പൊലിമയിൽ നീയൊരു
വർണ്ണമയൂരമായ് മാറുന്നൂ..

അരയാലിലയിൽ അമ്പാടിപൈതലിൻ
തിരുവദനം ഞാൻ കണ്ടൂ..

ശ്രീലവസന്ത വനങ്ങളിൽ ഞാൻ നിൻ
കോലക്കുഴൽ വിളി കേഴ്ക്കുമ്പോൾ..
ശ്രീലവസന്ത വനങ്ങളിൽ ഞാൻ നിൻ
കോലക്കുഴൽ വിളി കേഴ്ക്കുമ്പോൾ..
ശ്രീ ഗുരുവായൂർ പൊന്നമ്പല മണി
ഗോപുരം തേടി ഞാൻ എത്തുന്നൂ..

അരയാലിലയിൽ അമ്പാടിപൈതലിൻ
തിരുവദനം ഞാൻ കണ്ടൂ..
മഴവില്ലഴകുകൾ മണിമുകിൽ വർണ്ണനിൽ
മരതക മാല്യം ചാർത്തുന്നൂ..
അരയാലിലയിൽ അമ്പാടിപൈതലിൻ
തിരുവദനം ഞാൻ കണ്ടൂ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Arayalilayil

Additional Info

അനുബന്ധവർത്തമാനം