അനുരാഗനാട്ടിലെ തമ്പുരാട്ടീ

അനുരാഗനാട്ടിലെ തമ്പുരാട്ടീ
നിനക്കാത്മാവിലാകെ ഉന്മാദം (2)
അനംഗന്റെ തോഴനാം തമ്പുരാനേ
നിന്റെ മനസ്സിന്റെ ചുണ്ടിൽ മന്ദഹാസം (2)

കാമം കാർത്തികവിളക്കു കൊളുത്തുമീ
കരളിലെ നാലമ്പലത്തിൽ
മൃദുവിരലാൽ നീലമിഴിക്കോണിനാൽ (2)
മുദ്രയുമായെത്താൻ ദാഹം(2)
(അനുരാഗനാട്ടിലെ ...)

സ്വപ്നം സങ്കല്പമണിവീണ മീട്ടുമീ
കല്പനാരാഗമാം അന്തഃപുരത്തിൽ
രാജകുമാരാ നിന്നോടൊത്തു വാഴാൻ (2)
രാജകുമാരിയ്ക്കു മോഹം
രാജകുമാരിയ്ക്കു മോഹം
(അനുരാഗനാട്ടിലെ ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anuraganattile thamburattee