അമൃതൊഴുകും ഗാനം

അമൃതൊഴുകും ഗാനം അനുരാഗഗാനം
അമൃതൊഴുകും ഗാനം അനുരാഗഗാനം
പാടിവരൂ കൂടെവരൂ പനിനീർപ്പൂങ്കാറ്റേ
(അമൃതൊഴുകും..)

മലരായ മലരെല്ലാം മണിമാറിൽ ചൂടി
മണവാട്ടി ചമയുന്നു മന്ദാരവാടി
അമൃതൊഴുകും ഗാനം അനുരാഗഗാനം
പാടിവരൂ കൂടെവരൂ പനിനീർപ്പൂങ്കാറ്റേ
(അമൃതൊഴുകും..)

മധുരക്കിനാവിന്റെ കുളിർചൂടാൻ മോഹം
മംഗല്യരാവിന്റെ മധുവുണ്ണാൻ ദാഹം
അമൃതൊഴുകും ഗാനം അനുരാഗഗാനം
പാടിവരൂ കൂടെവരൂ പനിനീർപ്പൂങ്കാറ്റേ
(അമൃതൊഴുകും..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
amruthozhukum gaanam